Advertisment

കേ​ര​ള​ത്തി​ന്‍റെ സാമ്പ​ത്തി​ക നില ലോ​ക്ക് ഡൗ​ണി​നു ശേ​ഷം മെ​ച്ച​പ്പെ​ടു​ന്നുവെന്ന് തോ​​​മ​​​സ് ഐ​​​സ​​ക്

New Update

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ലോ​​​ക്ക്ഡൗ​​​ണി​​​നു ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാമ്പ​​​ത്തി​​​ക സ്ഥി​​​തി മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​ക്. ആഭ്യന്തര വരുമാനം വര്‍ദ്ധിച്ചു.

Advertisment

publive-image

നികുതി വരുമാനം വന്ന് തുടങ്ങിയതോടെയാണ് ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കേരളം കരകയറി തുടങ്ങിയത്. 370 കോടിയായിരുന്നു ഏപ്രിലിലെ നികുതി വരുമാനം. മേയ് മാസം നികുതി വരുമാനം 690 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

വരുന്ന മാസങ്ങളില്‍ നികുതി വരുമാനത്തില്‍ മെച്ചമുണ്ടാകുമെങ്കിലും മുന്‍ വര്‍ഷത്തേ പോലെയാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിന് 5250 കോടി രൂപ ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ഫെബ്രുവരി വരെയുള്ള വിഹിതമാണ് ഇതുവരെ ലഭിച്ചത്.

മൂന്ന് മാസത്തെ ജി എസ് ടി കോമ്ബന്‍സേഷനാണ് കേരളത്തിന് ലഭിക്കാനുളളത്. ജി എസ് ടി കൗണ്‍സില്‍ ആവശ്യമായ തുക വായ്പ എടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം ജി.എസ്.ടി കൗണ്‍സിലില്‍ കേരളം മുന്നോട്ടു വച്ചു.

economic crisis improvement
Advertisment