Advertisment

എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍; ഇഡിയുടെ ആവശ്യം സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍

New Update

publive-image

Advertisment

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇഡി അപേക്ഷ നല്‍കിയത്.

സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്‌നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടത്.

എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷയില്‍ സ്വപ്‌നയടക്കമുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 17 വരെ നീട്ടിയിട്ടുമുണ്ട്.

Advertisment