Advertisment

നടി നോറ ഫത്തേഹിയെ ഇ.ഡി ചോദ്യം ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

ഡല്‍ഹി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം നോറ ഫത്തേഹിയെ ഇഡി ചോദ്യം ചെയ്തു . സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേസിലാണ് ഇ ഡി നടപടി. സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണക്കേസില്‍ നടി നോറ ഫത്തേഹിയെ ഇത് മൂന്നാമത്തെ തവണയാണ് ചോദ്യം ചെയ്യുന്നത് .

Advertisment

അതേസമയം സുകേഷ് ചന്ദ്രശേഖരില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നടി നിഷേധിച്ചു. ഡല്‍ഹിയിലെ ഈ ഡി ആസ്ഥാനത്തെത്തിയ നടിയെ അഞ്ചുമണിക്കൂര്‍ നേരം ചോദ്യം ചെയ്തു. സുകേഷ് മായുള്ള ബന്ധം ,വാട്സാപ്പ് ചാറ്റ് തുടങ്ങിയവ സംബന്ധിച്ചായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യല്‍.

നോറ ഫത്തേഹിക്കും ജാക്വലിന്‍ ഫെര്‍ണാണ്ടസിനും ആഡംബര കാറുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും തട്ടിപ്പുകാരനായ ചന്ദ്രശേഖറില്‍ നിന്ന് ലഭിച്ചതായി ഇഡി പറയുന്നു. അതേസമയം ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടി ഇക്കാര്യം നിഷേധിച്ചു. നേരത്തെ ഇതെ കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിയാക്കി ഇഡിയുടെ സാമ്പത്തിക വിഭാഗം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 

Advertisment