Advertisment

ഇടമറ്റം മുകളേല്‍പീടിക ഭാഗത്തുള്ള തോട്ടില്‍ പൈകയിലെ ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം തള്ളിയതായി നാട്ടുകാരുടെ പരാതി ; കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത് രണ്ടു കുടിവെള്ള പദ്ധതി നിലനില്‍ക്കുന്ന തോട്ടില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം ; ഇടമറ്റം മുകളേല്‍പീടിക ഭാഗത്തുള്ള തോട്ടില്‍ കക്കൂസ് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ കയ്യോടെ പിടികൂടി . പൈകയിലെ ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് തോട്ടില്‍ തള്ളിയതായി നാട്ടുകാര്‍ പറയുന്നത്.

Advertisment

publive-image

മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ പ്രദേശത്ത് തടഞ്ഞുവെച്ചിരിക്കുകയാണ്. രണ്ടു കുടിവെള്ള പദ്ധതി നിലനില്‍ക്കുന്ന തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം .

ആശാന്‍കുന്ന്, ചീങ്കല്ലേല്‍ കുടിവെള്ളപദ്ധതികള്‍ നിലനില്‍ക്കുന്ന തോടാണ് ഇടമറ്റം മുകളേല്‍പീടിക ഭാഗത്തുള്ളത്. പൈകയിലെ ഒരു ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

Advertisment