Advertisment

വായന മരിക്കുകയല്ല, ഗതി മാറുകയാണ്... എടത്തനാട്ടുകര ഹൈസ്‌കൂളിന്റെ വായനാ വാരത്തിൽ വിശിഷ്ടാതിഥിയായി അബു ഇരിങ്ങാട്ടിരി

New Update

publive-image

Advertisment

എടത്തനാട്ടുകര: എടത്തനാട്ടുകര ഓറിയന്റൽ ഹൈസ്‌കൂൾ വായനവാരത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സമകാലജീവിതത്തിന്റെ ചേര്‍ച്ചക്കുറവുകളെയും പൊള്ളത്തരങ്ങളെയും തന്റെ കഥകള്‍ക്ക് വിഷയമാക്കിയ പ്രമുഖ കഥാകാരനും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടിരി വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.

കൃ​ത്യ​ത​യും ക​ണി​ശ​ത​യുമാർന്ന വാ​യ​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന കാലമാണിത്. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും.

ഇ-യുഗത്തിൽ വാ​യ​ന മ​രി​ക്കു​ക​യ​ല്ല ഗ​തി​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വാ​ണ് ആ ​സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത്.വായന ഉൾക്കാഴ്ചയും ജീവിതാനുഭവവും സമ്മാനിക്കുന്ന അനുഭൂതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ അബ്ദുനാസർ അധ്യക്ഷനായി. സാഹിത്യകാരൻ വ്യാസൻ വായനാദിന സന്ദേശം നൽകി.വിദ്യാരംഗം കലാ സാഹിത്യ വേദി ഭാരവാഹികളായ അച്യുതൻ മാസ്റ്റർ,ശോഭന ടീച്ചർ,ജാനകി ടീച്ചർ,മുഹമ്മദ്ഹനീഫ, ഡെപ്യൂട്ടി എച്ച്.എം. അബ്ദുന്നാസർ.പി, തുടങ്ങിയവർ പ്രസംഗിച്ചു.

ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, കഥ-കവിതാ രചന തുടങ്ങി വൈവിധ്യമാർന്ന വായന പ്രോത്സാഹന പ്രവർത്തനങ്ങൾ നടത്തി.

palakkad news
Advertisment