Advertisment

എടത്വായിൽ സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികത്ത് 'പദ്ധതിക്ക് തുടക്കമായി

New Update

എടത്വ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരമാവധി സഹായം നല്കുന്നതിനും ലക്ഷ്യമിട്ട് സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികത്ത് 'പദ്ധതി തുടക്കമായി.

Advertisment

publive-image

കഴിഞ്ഞ വർഷം ലോക് ഡൗൺ ആരംഭിച്ച സമയം മുതൽ ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോവിഡ് വ്യാപനം തടയുന്നതിനും സജീവമായി രംഗത്ത് നിലകൊള്ളുന്ന കൂട്ടായ്മയാണ് സൗഹൃദ വേദി.

കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് 10 കിലോ അരി, മാസ്ക്, ഹാൻഡ് വാഷ് ഉൾപ്പെടെ 17 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യങ്ങളും പിഞ്ചു കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ പാൽപൊടിയും ഉൾപെടുത്തിയുള്ള കിറ്റുകൾ ആണ് വിതരണം ചെയ്യുന്നത്.

publive-image

എടത്വ പപ്പാസ് ഫാമിലി മാർട്ടിൻ്റെ സഹകരണത്തോടെ സുമനസ്സുകളുടെ സഹായത്തോടെയും ആണ് സൗഹൃദ വേദി ഈ പദ്ധതി നടപ്പിലാക്കുന്നത്.

വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. എടത്വ പ്രിൻസിപ്പൽ എസ്.ഐ: ഷ്യാംജി പദ്ധതി ഉദ്ഘാടനം ചെയ്തു.ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾക്ക് സൗഹൃദ വേദി നല്കുന്ന കിറ്റുകൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം ,വിശാഖ് കെ.പി, എഡിഎസ് ചെയർപേഴ്സൺ സുലേഖ വി.എസ്, ആശ വർക്കർ സുജ മനോജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

സി.പി.ഒമാരായ വിഷ്ണു, വിനു, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, സുധീർ കൈതവന, എൻ.കെ.ഭാസ്കരൻ, സിബി ശീലാസ് സജൻ തങ്കപ്പൻ, സാം മാത്യു , ദാനിയേൽ തോമസ്, പ്രയിസൺ കോശി, ഏബ്രഹാം വർഗ്ഗീസ് മംഗലത്ത് ,സെബിൻ കുര്യൻ എന്നിവർ കോവിഡ് ബാധിച്ച ഭവനങ്ങൾ സന്ദർശിച്ച് കിറ്റുകൾ വിതരണം ചെയ്തു.

Advertisment