Advertisment

ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഒരുക്കി എഡ്ല്‍വൈസ് ടോകിയോ ലൈഫ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സാധാരണ ജീവിതത്തെ മാറ്റിമറിച്ച കോവിഡ്19 ശാരീരികയും മാനസികവുമായും ജനങ്ങള്‍ക്കു ആരോഗ്യ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സൗകര്യമൊരുക്കി എഡ്ല്‍വൈസ് ടോകിയോ ലൈഫ്.

ഇംപാക്ടിങ് ലൈവ്‌സ് എന്ന പദ്ധതി പ്രകാരമാണ് കമ്പനി ജീവനക്കാര്‍ക്കായി പദ്ധതി അവതരിപ്പിച്ചത്. സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കോവിഡ് മഹാമാരിയുടെ ആദ്യ ഇര എല്ലാമേഖലകളിലും ജീവനക്കാരായിരിക്കും.

ഇവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ഉറച്ച നടപടികള്‍ ആവശ്യമാണ്- എഡ്ല്‍വൈസ് എച്ച് ആര്‍ മേധാവി വികാസ് ബന്‍സല്‍ പറഞ്ഞു. കമ്പനി എല്ലാകാലത്തും ജീവനക്കാരുടെ ആരോഗ്യ രക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

kochi news
Advertisment