Advertisment

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ 2 പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം:  യുവാക്കളുടെ തൊഴിൽ ക്ഷമത വർദ്ധിപ്പിക്കുന്നതിന് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാർട്ടപ്പ് എഡ്ജ് വാഴ്‌സിറ്റി ജർമനിയിലെ  രണ്ട് പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുമായി ധാരണയിലെത്തി. ലോകത്തെ പ്രമുഖ ഓയിൽ കമ്പനികളുടെ മേൽനോട്ടത്തിൽ ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയറിംഗ് കോഴ്‌സ് നടത്തുന്ന ജർമ്മൻ സർക്കാർ അംഗീകൃത സ്ഥാപനം ഡ്രില്ലിംഗ് കോളജ്  ഓഫ് സെല്ലെ(Drilling College of Celle), എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിംഗ് കോഴ്‌സ് നടത്തുന്ന യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി(EASA) അംഗീകാരമുള്ള എറ്റിസിസി( ATCC) എന്നിവയുമായാണ് ധാരണയിലെത്തിയത്.

ഡ്രില്ലിംഗ് കോളജ് ഓഫ് സെല്ലെയുമായി ധാരണാപത്രം ഒപ്പുവെച്ചതോടെ എഡ്ജ് വാഴ്‌സിറ്റിയുടെ തൊഴിൽ നൈപുണ്യ പരിശീലനം  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സഹായകരമാകുമെന്ന് എഡ്ജ് വാഴ്‌സിറ്റി സിഇഒ ശേഖരൻ മേനോൻ അഭിപ്രായപ്പെട്ടു. കൂടാതെ ഈ മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് അന്താരാഷ്ട്രനിലവാരമുള്ള സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനും  സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വതന്ത്രകലാശാലയായി ജർമ്മൻ സർക്കാർ അംഗീകരിച്ചിട്ടുള്ള ഡ്രില്ലിംഗ് കോളജ് ഓഫ് സെല്ലെ 1937 ലാണ് സ്ഥാപിതമായത്. ക്രൂഡ് ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലുള്ള  എക്‌സോൺ മൊബൈൽ(Exxon mobil), വിന്റർഷാൽ(Wintershall), ഒഎംവി( OMV) തുടങ്ങിയ മുൻനിര കമ്പനി പ്രതിനിധികളുടെ മാർഗനിർദേശപ്രകാരമുള്ള പരിശീലനമാണ് ഡ്രില്ലിംഗ് കോളജ് ഓഫ് സെല്ലെ നൽകുന്നത്.  യൂണിവേഴ്‌സിറ്റിയുടെ പാഠ്യപദ്ധതിയും വ്യവസായ മേഖലയിലെ മാറ്റവും തമ്മിലുള്ള വിടവ് നികത്തി തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുകയാണ് എഡ്ജ് വാഴ്‌സിറ്റിയുടെ ലക്ഷ്യമെന്നും  ശേഖരൻ മേനോൻ  പറഞ്ഞു.

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ 25 വർഷത്തെ പരിചയസമ്പത്തുള്ള പരിശീലകരാണ് കോഴ്‌സിന് നേതൃത്വം നൽകുന്നതെന്നും ഏഷ്യയിൽ ഈ രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് അത്യാധുനിക മാർഗങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം നൽകുവാൻ എഡ്ജ് വാഴ്‌സിറ്റിയുമായി കൈകോർക്കുന്നതിലൂടെ സാധ്യമാകുമെന്നും  ഡ്രില്ലിംഗ് കോളജ് ഓഫ് സെല്ലെ എംഡി ഡോ. ഉഡോ ഗ്രോസ്മാൻ പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗിൽ ക്ലാസ് റൂം അധിഷ്ഠിത പരിശീലനം നൽകുന്ന ഒരു ഇയസ(EASA) അംഗീകൃത പരിശീലന സ്ഥാപനമാണ് എറ്റിസിസി. എഡ്‌ടെക് പ്ലാറ്റ് ഫോം വഴി ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഇത്തരം നൈപുണ്യ പരിശീലനം നൽകുന്ന എഡ്ജ് വാഴ്‌സിറ്റിയുമായുള്ള സഹകരണം ഏറെ സന്തോഷം നൽകുന്നതാണെന്ന് എറ്റിസിസി  മാനേജിംഗ് ഡയറക്ടർ വ്‌ളാഡ്‌മേമർ ബെക്കർ പറഞ്ഞു.

മെക്കാനിക്കൽ എൻജിനീയർമാർക്കായി സ്‌പെഷ്യലൈസ്ഡ് ഓയിൽ ആൻഡ് ഗ്യാസ് പ്രോഗ്രാമും  മെക്കാനിക്കൽ, ഇലക്‌ട്രോണിക്, എയറണോട്ടിക്കൽ , ഏവിയേഷൻ ബിരുദധാരികൾക്കായി ഏവിയേഷൻ കോഴ്‌സും എഡ്ജ് വാഴ്‌സിറ്റി നൽകുന്നു.130 മുതൽ 140 മണിക്കൂർ വരെയാണ് കോഴ്‌സ് ദൈർഘ്യം. ബാച്ച് തുടങ്ങുന്നതിന് പ്രത്യേക സമയമില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും കോഴ്‌സ് ചെയ്യാൻ കഴിയുന്ന രീതിയിലുള്ള സ്വയം പരിശീലന പ്രോഗ്രാമാണ് എഡ്ജ് വാഴ്‌സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.

Advertisment