ഐ.ഡി.ബി.ഐ ക്വസ്റ്റ് ഫോര്‍ എക്സലന്‍സില്‍ തീയതി ജനുവരി 20 വരെ അപേക്ഷിക്കാം

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, December 29, 2017

കൊച്ചി:  ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ്, ക്വസ്റ്റ് ഫോര്‍ എക്സലന്‍സ്, പുല്ലേല ഗോപിചന്ദ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന യങ്ങ് ചാമ്പ്സ് ക്യാംപെയിനില്‍ അപേക്ഷികേണ്ട അവസാന തീയതി ജനുവരി20 വരെ നീട്ടി.

10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ബാഡ്മിന്‍റണിലുള്ള കഴിവ് തെളിയിക്കുന്ന 2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഫെയ്സ് ബുക്ക് വഴിയോ ട്വിറ്റര്‍ വഴിയോ അപ് ലോഡ് ചെയ്യാവുന്നതാണ്. ഭാഗ്യശാലികളായ കുട്ടികള്‍ക്ക് പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ പഠിക്കുവാനുള്ള സ്കോളര്‍ഷിപ്പ് ലഭിയ്ക്കുന്നതാണ്.

×