Advertisment

വിദ്യാഭ്യാസ മുന്നേറ്റത്തിന് നവീന കർമ്മപദ്ധതിയുമായി ഗേറ്റ്സ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂർ: കോട്ടോപ്പാടം ആസ്ഥാനമായുള്ള ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊസൈറ്റി (ഗേറ്റ്സ്)യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ-സാമൂഹ്യ ഉന്നമനത്തിനായി വിവിധ കർമ്മപദ്ധതികൾ ഈ വർഷം നടപ്പിലാക്കും.

Advertisment

publive-image

വിദ്യാർത്ഥികൾക്കും അഭ്യസ്തവിദ്യർക്കും വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനം,ഉപരിപഠന മാർഗനിർദ്ദേശങ്ങൾ,വിദ്യാഭ്യാസ കൗൺസിലിങ്,കരിയർ ഗൈഡൻസ്,വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം, ലീഡർഷിപ്പ് ട്രൈനിങ്ങ് പ്രോഗ്രാം,രക്ഷാകർതൃ ബോധവൽക്കരണം തുടങ്ങിയ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

സംഘടനയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കണ്ടറി സ്കൂൾ സെമിനാർ ഹാളിൽ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് മീറ്റ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ എ.അബൂബക്കർ അധ്യക്ഷത വഹിച്ചു.

അരിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ.ടി.എ. സിദ്ദീഖ്,ഗേറ്റ്സ് ഭാരവാഹികളായ അസീസ് കോട്ടോപ്പാടം, ഹമീദ് കൊമ്പത്ത്, റഷീദ് കല്ലടി, എം.മുഹമ്മദലി മിഷ്കാത്തി,സിദ്ദീഖ് പാറോക്കോട്, സലീം നാലകത്ത്,ഇ.പി.റഷീദ്,എം.പി.സാദിഖ്,കെ.ടി.അബ്ദുള്ള,കെ.എ.ഹുസ്നി മുബാറക്, കെ.മൊയ്തുട്ടി,കെ.ഫെമീഷ്, കെ.എ.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ പി.ജയശ്രീ, ഹെഡ്മിസ്ട്രസ് എ.രമണി,പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി പ്രസംഗിച്ചു.

ഗേറ്റ്സ് നടത്തിയ സ്കോളർഷിപ്പ് സമഗ്ര പരിശീലനത്തിൽ പങ്കെടുത്ത് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ ടി.കെ.അസ്ന, സി.അർജുൻകൃഷ്ണൻ,പി.പി.അൻസില,എം.ഫാത്തിമ നിസ്നി, ഒ.ശിൽപ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

education naveena karma project
Advertisment