എയിംസ് എംബിബിഎസ് 2019 രെജിസ്ട്രേഷൻ ആരംഭിച്ചു

പ്രകാശ് നായര്‍ മേലില
Thursday, November 15, 2018

യിംസ് എംബിബിഎസ് 2019 രെജിസ്ട്രേഷൻ ആരംഭിച്ചു. www.aiimsexams.org എന്ന സൈറ്റ് വഴി അപേക്ഷിക്കുക.

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ( AIMS ) ൽ 2019 ലേക്കുള്ള MBBS അഡ്മിഷനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രണ്ടു ഘട്ടങ്ങളായാണ് രെജിസ്ട്രേഷൻ പ്രക്രിയ നടക്കുന്നത്.

ഇതിനുളള പ്രധാന കാരണം അപേക്ഷകൾ പലതും അപൂർണ്ണമായതിനാൽ മുൻകാലങ്ങളിൽ നിരസിക്കപ്പെട്ടതുമൂലമാണ് ഇത്തവണ രെജിസ്ട്രേഷൻ രണ്ടു ഘട്ടമായി നടത്തുന്നത്. രെജിസ്ട്രേഷൻ ചെയ്യാനുള്ള അവസാനതീയതി 21 നവംബർ 2018 വരെയാണ്.

AIMS -MBBS 2019 നുള്ള എൻട്രൻസ് പരീക്ഷ 25,26 മെയ് 2019 ലാണ് നടക്കുക.അഡ്മിറ്റ് കാർഡ് മെയ് 15 നകം വിതരണം ചെയ്യപ്പെടും.എൻട്രൻസ് ഫലം ജൂൺ 12 നു പ്രസിദ്ധപ്പെടുത്തും.

എൻട്രൻസ് പരീക്ഷയുടെ ചോദ്യങ്ങളുടെ പാറ്റേൺ ഇപ്രകാരമായിരിക്കും.

ഫിസിക്സ് – 60 ചോദ്യങ്ങൾ.
കെമിസ്ട്രി – 60 ചോദ്യങ്ങൾ.
ബയോളജി – 60 ചോദ്യങ്ങൾ.
ജനറൽ നോളഡ്‌ജ്‌ – 10 ചോദ്യങ്ങൾ.

കൗൺസിലിംഗ് വിവരങ്ങൾ :

ആദ്യത്തെ കൗൺസിലിംഗ് – 2019 ജൂലൈ ആദ്യവാരം.
രണ്ടാമത്തെ കൗൺസിലിംഗ് – 2019 ആഗസ്ത് ആദ്യവാരം.
മൂന്നാമത്തെ കൗൺസിലിംഗ് – 2019 സെപറ്റംബർ ആദ്യവാരം.
ഓപ്പൺ കൗൺസിലിംഗ് – 2019 സെപറ്റംബർ നാലാം വാരം.

×