എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

Wednesday, July 4, 2018

എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സതേണ്‍ റീജണില്‍ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്‌നാട് ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ്  അവസരം.

ഫയര്‍ സര്‍വീസില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ 147 ഒഴിവും ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ 39 ഒഴിവും. ഓണ്‍ലൈനായി അപേക്ഷിക്കാം.

ഫയര്‍ സര്‍വീസ് – 147
യോഗ്യത: പത്താം ക്ലാസ് പാസ്, മെക്കാനിക്കല്‍/ ഓട്ടോമൊബൈ ല്‍/ ഫയര്‍ ട്രേഡില്‍ 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് വിജയം.
അപേക്ഷകര്‍ക്ക് ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കുറഞ്ഞത് ഒരുവര്‍ഷം മുന്‍പെങ്കിലും ലഭിച്ച മീഡിയം വെഹിക്കിള്‍ ലൈസന്‍സ്.

ശാരീരികയോഗ്യതകള്‍: പുരുഷന്മാര്‍ക്ക് 167 സെ.മീറ്ററും വനിതകള്‍ക്ക് 157 സെ.മീറ്ററും ഉയരം ഉണ്ടായിരിക്കണം. പുരുഷന്മാര്‍ക്ക് സാധാരണ നിലയില്‍ 81 സെ.മീ. നെഞ്ചളവ് വേണം. കൂടാതെ 5 സെ.മീ. വികസിപ്പിക്കാനും കഴിയണം. പ്രായം:  18- 30. ശമ്പളം: 12500-28500 രൂപ

സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്) -39
യോഗ്യത: ഇലക്ട്രോണിക്‌സ്/ടെലി കമ്യൂണിക്കേഷന്‍/റേഡിയോ എന്‍ജിനീയറിങ് എന്നിവയിലൊന്നില്‍ ഡിപ്ലോമ. രണ്ടുവര്‍ഷം പ്രവൃത്തിപരിചയം.

പ്രായം: 18-30. ശമ്പളം: 14500-33500 രൂപ

തിരഞ്ഞെടുപ്പ്: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയുടെയും ശാരീരികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക.

അപേക്ഷാഫീസ്: ജനറല്‍, ഒ. ബി.സി. വിഭാഗക്കാരായ പുരുഷന്മാര്‍ 1000 രൂപ ഫീസ് അടയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും www.aai.aero എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി: ജൂലായ് 15.

×