ഇ-ഗവേണന്‍സ് സൊസൈറ്റിയില്‍ ജില്ലാ പ്രോജക്ട് മാനേജര്‍മാരുടെ ഒഴിവുകള്‍

Tuesday, August 28, 2018

കേരള സ്റ്റേറ്റ് ഐ.ടി. മിഷന് കീഴിലുള്ള ഇ-ഗവേണന്‍സ് സൊസൈറ്റിയില്‍ ജില്ലാ പ്രോജക്ട് മാനേജര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാര്‍ നിയമനമാണ്. 14 ജില്ലകളിലായി ഒരു ഒഴിവ് വീതമാണുള്ളത്. കരാര്‍ നിയമനമാണ്.
ശമ്പളം: 40000 രൂപ

യോഗ്യത: എന്‍ജിനീയറിങ്ങ് ബിരുദം, എം.ബി.എ.(റഗുലര്‍), രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 45 കവിയരുത്.

അപേക്ഷ: അപേക്ഷാ ഫോം http://www.itmision.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം ജനനത്തീയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അയയ്ക്കണം.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: Director, Kerala State IT Mission, ICT Campus, Vellayambalam, Thiruvananthapuram-695 033

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

×