ടാറ്റാ മെമ്മോറിയൽ സെന്റർ 234 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Thursday, April 12, 2018

മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്റർ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 234 ഒഴിവുകളുണ്ട്. ഫീമെയിൽ നഴ്സ് തസ്തികയിൽ 176 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 13.പരസ്യനമ്പർ: 07/2018.

ഹെഡ് ഇൻഫർമേഷൻ ടെക്നോളജി(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ ഇ(ടിഷ്യൂ ബാങ്ക്)(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ ഡി(സെൻട്രൽ സ്റ്റെറൈൽ സർവീസ് ഡിപാർട്ട്മെന്റ്, സിഎസ്എസ്ഡി)(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ സി(എച്ച്എൽഎ ആൻഡ് ഇമ്യൂണോജെനിറ്റിക്സ് ലബോറട്ടറി)(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ സി(ട്രാൻസ്‌ലേഷനൽ റിസർച് ലബോറട്ടറി)(ഒഴിവ്–ഒന്ന്),

സയന്റിഫിക് ഒാഫിസർ സി(സ്പീച്ച് തെറപ്പി)(ഒഴിവ്–ഒന്ന്), സയന്റിഫിക് ഒാഫിസർ എസ്ബി(ബയോകെമിസ്ട്രി)(ഒഴിവ്–ഒന്ന്), ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് ഒാഫിസർ(എച്ച്ആർഡിഒ)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്(ഒഴിവ്–രണ്ട്), ഒാഫിസർ ഇൻ ചാർജ്(ഡിസ്പെൻസറി)(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് നൈറ്റ് സൂപ്പർവൈസർ(ഒഴിവ്–ഒന്ന്), ജൂനിയർ എൻജിനീയർ(ബയോമെഡിക്കൽ)(ഒഴിവ്–ഒന്ന്), ഫീമെയിൽ നഴ്സ് എ(ഒഴിവ്–176), സയന്റിഫിക് അസിസ്റ്റന്റ് ബി(ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ)(ഒഴിവ്–ഒന്ന്),

സയന്റിഫിക് അസിസ്റ്റന്റ് ബി(ഹിമറ്റോപതോളജി)(ഒഴിവ്–ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ് ബി(റേഡിയോഡയഗ്നോസിസ്)(ഒഴിവ്–രണ്ട്), സയന്റിഫിക് അസിസ്റ്റന്റ് ബി(റേഡിയേഷൻ ഒാങ്കോളജി)(ഒഴിവ്–ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ് ബി(ബയോകെമിസ്ട്രി)(ഒഴിവ്–ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ് ബി(മൈക്രോബയോളജി)(ഒഴിവ്–ഒന്ന്), സയന്റിഫിക് അസിസ്റ്റന്റ് ബി(മെഡിക്കൽ ഫിസിക്സ്)(ഒഴിവ്–ഒന്ന്), ജൂനിയർ സൂപ്പർവൈസർ(സിവിൽ)(ഒഴിവ്–ഒന്ന്),

അസിസ്റ്റന്റ് മെഡിക്കൽ സോഷ്യൽ വർക്കർ(ഒഴിവ്–ഒന്ന്), അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ(ഒഴിവ്–രണ്ട്), ടെക്നീഷ്യൻ എഫ്(ഡിപാർട്ട്മെന്റ് ഒാഫ് മെഡിക്കൽ ഗ്രാഫിക്സ്)(ഒഴിവ്–ഒന്ന്), ഡേറ്റാ മാനേജർ(സെന്റർ ഫോർ കാൻസർ എപിഡെമോളജി(ഒഴിവ്–ഒന്ന്), ഫാർമസിസ്റ്റ് ബി(ഒഴിവ്–മൂന്ന്), ടെക്നീഷ്യൻ സി(റേഡിയോഡയഗ്നോസിസ്)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ സി(ഐസിയു)(ഒഴിവ്–ഒന്ന്),

ടെക്നീഷ്യൻ സി(ഡെന്റൽ ആൻഡ് പ്രോസ്തെറ്റിക്സ് സർജറി)(ഒഴിവ്–രണ്ട്), സ്റ്റെനോഗ്രഫർ(ഒഴിവ്–രണ്ട്), ലോവർ ഡിവിഷൻ ക്ലാർക്ക്(ഒഴിവ്–15), ക്ലാർക്ക് കം ടെലിഫോൺ ഒാപറേറ്റർ(ഒഴിവ്–രണ്ട്), ടെക്നീഷ്യൻ എ(വയർമാൻ എയർ കണ്ടീഷനിങ്)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ എ(വയർമാൻ ഇലക്ട്രിക്കൽ)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ എ(മൾട്ടിസ്കിൽഡ്)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ എ(ഇലക്ട്രിക്കൽ)(ഒഴിവ്–ഒന്ന്), ടെക്നീഷ്യൻ എ(കാർപെന്റർ)(ഒഴിവ്–ഒന്ന്) എന്നീ തസ്തികകളിലാണ് ഒഴിവ്.

പ്രധാന തസ്തികകളുടെ വിശദവിവരങ്ങൾ ചുവടെ.

ഫീമെയിൽ നഴ്സ് എ (ജനറൽ–90, ഒബിസി–47, എസ്‌സി–26, എസ്ടി–13):

യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, ഒാങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമ, രണ്ടു വർഷത്തെ ക്ലിനിക്കൽ പരിചയം അല്ലെങ്കിൽ ബേസിക്/പോസ്റ്റ് ബേസിക് ബിഎസ്‌സി(നഴ്സിങ്), രണ്ടു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം. ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, ബേസിക്/പോസ്റ്റ് ബേസിക് ബിഎസ്‌സി(നഴ്സിങ്) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകരിച്ചതാകണം.

ഉദ്യോഗാർഥികൾ ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്യാൻ യോഗ്യരായിരിക്കണം, പ്രായപരിധി (13.04.2018ന്): 30 വയസ്.

ലോവർ ഡിവിഷൻ ക്ലാർക്ക് (ജനറൽ–ഏഴ്, ഒബിസി–നാല്, എസ്‌സി–രണ്ട്, എസ്ടി–ഒന്ന് ഒഎച്ച് –ഒന്ന് ):

യോഗ്യത: എച്ച്എസ്‌സി, കുറഞ്ഞതു മൂന്നു മാസത്തെ കംപ്യൂട്ടർ കോഴ്സ്. ബിരുദക്കാർക്കു മുൻഗണന. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി(13.04.2018ന്): 27 വയസ്.

വിശദവിവരങ്ങൾക്ക്: www.tmc.gov.in

×