ഗസ്റ്റ്‌ അധ്യാപകെര ആവശ്യമുണ്ട്‌ 

ബെയ് ലോണ്‍ എബ്രഹാം
Wednesday, April 25, 2018

ഉഴവൂര്‍: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ മലയാളം, ഇംഗ്ലീഷ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌, മാത്തമാറ്റിക്‌സ്‌, ഇക്കണോമിക്‌സ്‌, പൊളിറ്റിക്കല്‍ സയന്‍സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, സുവോളജി, കൊമേഴ്‌സ്‌, എന്നീ വകുപ്പുകളില്‍ ഗസ്റ്റ്‌ അധ്യാപകരെ ആവശ്യമുണ്ട്‌.

പ്രസ്‌തുത വിഷയങ്ങളില്‍5 5% മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും കൂടാതെ യോഗ്യതയുള്ളവര്‍ക്ക്‌ മുന്‍ഗണന. കോളേജിയേറ്റ്‌ വിദ്യാഭ്യാസ ഡയറക്‌ടര്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയില്‍ ഉള്‍പ്പെട്ടവരായ ഉദ്യോഗാര്‍ത്ഥികള്‍ 2018 ഏപ്രില്‍ 30-ാം തീയതി വൈകുന്നേരം 4 മണിക്ക്‌ മുന്‍പായി അപേക്ഷ വിശദമായ ബയോഡേറ്റ സഹിതം കോളേജ്‌ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്‌.

ഫോണ്‍ : 04822 240127

×