സിഎഫ്‌എ ലെവല്‍-1-ല്‍ ഐഎംഎസ്‌ പ്രോസ്‌കൂള്‍ കൊച്ചി സെന്ററിന്‌ 83% വിജയം

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 31, 2018

കൊച്ചി: ചാര്‍ട്ടേര്‍ഡ്‌ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്‌ (സിഎഫ്‌എ) ലെവല്‍-1 കോഴ്‌സില്‍ ഐഎംഎസ്‌ പ്രോസ്‌കൂള്‍ കൊച്ചി സെന്റര്‍ 83% വിജയം നേടി. ഈ കോഴ്‌സിന്റെ അന്തര്‍ദേശീയ വിജയനിലവാരമായ 43 ശതമാനത്തേക്കാള്‍ വളരെ ഉയര്‍ന്ന വിജയമാണിതെന്ന്‌ ഐഎംഎസ്‌ പ്രോസ്‌കൂള്‍ സെന്റര്‍ മാനേജര്‍ ബാലചന്ദ്രന്‍ ടി പറഞ്ഞു.

വിജയിച്ച വിദ്യാര്‍ത്ഥികളില്‍ 90 ശതമാനവും ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചവരാണ്‌. കൊച്ചി സെന്ററിലെ വിദ്യാര്‍ത്ഥികളെല്ലാം ക്ലാസ്സ്‌റൂം കോഴ്‌സിന്‌ ചേര്‍ന്നിട്ടുള്ളവരായിരുന്നു. അതില്‍ തന്നെ ഭൂരിഭാഗവും ജോലി ചെയ്യുന്ന പ്രൊഫെഷണലുകളുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐഎംഎസിന്റെ ഒരു സംരംഭമായ പ്രോസ്‌കൂള്‍ കേന്ദ്ര ധനമന്ത്രാലയത്തിന്‌ കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ (എന്‍എസ്‌ഡിസി) സഹകരണത്തോടെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ചുരുങ്ങിയ കാലയളവില്‍ താങ്ങാനാവുന്ന ചെലവില്‍ പ്രായോഗിക പരിജ്ഞാനത്തോടൊപ്പം അറിവും വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുകയാണ്‌ പ്രോസ്‌കൂള്‍ ചെയ്യുന്നതെന്നും ബാലചന്ദ്രന്‍ പറഞ്ഞു.

×