Advertisment

കുവൈറ്റില്‍ 2018ലെ ഓരോ മാസവും ഈജിപ്ത് പ്രവാസികള്‍ക്ക് 8000 വര്‍ക്ക് പെര്‍മിറ്റ് വീതം കുവൈറ്റ് നല്‍കിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ഈജിപ്ത്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 2018ലെ ഓരോ മാസവും ഈജിപ്ത് പ്രവാസികള്‍ക്ക് 8000 വര്‍ക്ക് പെര്‍മിറ്റ് വീതം കുവൈറ്റ് നല്‍കിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ഈജിപ്ത് . 2018ല്‍ 230803 വര്‍ക്ക് പെര്‍മിറ്റുകള്‍ ഈജിപ്തുകാര്‍ക്കായി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഈജിപ്ഷ്യന്‍ സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ മൊബിലൈസേഷന്‍ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് .

Advertisment

publive-image

എന്നാല്‍ ഈ കണക്ക് കൃത്യമല്ലെന്നാണ് കുവൈറ്റ് സാമ്പത്തിക കാര്യമന്ത്രി മറിയം അല്‍ അഖീല്‍ പറയുന്നത്. തങ്ങളുടെ അവകാശവാദത്തെ സാധുകരിക്കുന്നതിനായി ഈജിപ്ത് അതോറിറ്റി തെളിവ് സഹിതമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് .

ആദ്യം ലഭിച്ച തൊഴില്‍ പെര്‍മിറ്റുകളുടെ എണ്ണം 98794 ആണെന്നും പുതുക്കിയ പെര്‍മിറ്റുകളുടെ എണ്ണം 132009 ആണെന്നും ഇതിന്റെ അര്‍ത്ഥം 2018ലെ ഓരോ മാസവും 8000ത്തോളം ഈജിപ്തുകാര്‍ കുവൈറ്റില്‍ ജോലിക്കായി പ്രവേശിച്ചിരുന്നു എന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018ല്‍ കുവൈറ്റില്‍ ഈജിപ്ത് പ്രവാസികള്‍ക്കായി 62191 വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയിരുന്നുവെന്നും 23883 പെര്‍മിറ്റുകള്‍ റദ്ദാക്കിയിരുന്നുവെന്നപം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ നേരത്തെ വ്യക്തമാക്കിയിരുന്നു.

38308 വര്‍ക്ക് പെര്‍മിറ്റുകള്‍ സ്വകാര്യ മേഖലയിലേക്കായാണ് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം സര്ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഈജിപ്തുകാരുടെ എണ്ണം 577 ആണെന്നാണ് കണക്കുകള്‍.

kuwait kuwait latest
Advertisment