Advertisment

കുവൈറ്റില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് പ്രവാസി യുവാവ് മരിച്ചു : കൊലപാതകമെന്ന് സംശയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് പ്രവാസി യുവാവ് മരിച്ചു .ഈജിപ്ത്യന്‍ യുവാവാണ് കൊല്ലപ്പെട്ടത് .ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല . ജാബ്രിയയിലാണ് സംഭവം .

Advertisment

publive-image

വിവരമറിഞ്ഞ് പൊലീസും പാരാമെഡിക്കല്‍ സംഘവും ഉടനെ സ്ഥലത്തെത്തിയിരുന്നു .നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം .

മരണത്തിന് മുമ്പ് ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നതായി സമീപത്തുള്ള ആളുകള്‍ പൊലീസില്‍ മൊഴി നല്‍കി. ദുരൂഹത തോന്നിയതിനാല്‍ നിരവധി പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

kuwait kuwait latest
Advertisment