കുവൈറ്റില്‍ 12ഓളം മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 13, 2018

കുവൈറ്റ് : കുവൈറ്റില്‍ 12ഓളം മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്‍. റസ്റ്റോറന്റുകളിലും കടകളിലും കഫേകളിലുമായി 12 ഓളം മോഷണം നടത്തിയ പ്രവാസിയും സ്വദേശിയുമാണ് പിടിയിലായത്.

രാജ്യത്തെ നിരവധി റസ്‌റ്റോറന്റുകളിലും കഫേകളിലും മറ്റും മോഷണം പതിവാകുന്നത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തതും. അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

×