Advertisment

ഈജിപ്ഷ്യന്‍ താരം മൊഹമ്മദ് സലായുടെ താമസസ്ഥലം ലീക്കായി ; വീട് വളഞ്ഞ് ആരാധകർ; അവസാനം സലായെ രക്ഷിച്ചത് പോലീസ്

New Update

Advertisment

ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മൊഹമ്മദ് സലാ ഇന്നലെ വീട് വിട്ട് ഓടേണ്ട അവസ്ഥയിലാണ് ആയത്. ഫേസ്ബുക്ക് വഴി സലാ താമസിക്കുന്നത് എവിടെയാണെന്ന് ലീക്കായതാണ് സലായെ വലച്ചത്. വിവരം ലഭിച്ചതോടെ സലാ താമസിക്കുന്ന വില്ല തേടി ആയിരങ്ങള്‍ എത്തി. ഇന്നലെ രാത്രിയോടെ സലായുടെ വീടിന് ചുറ്റും ആയിരങ്ങള്‍ തടിച്ചു കൂടി. പ്രധാന റോഡിന് സമീപത്തായിരുന്നു സലാ താമസിക്കുന്നത് എന്നതുകൊണ്ട് തന്നെ ഗതാഗതവും സ്തംഭിച്ചു.

ലോകകപ്പില്‍ നിരാശ ആയിരുന്നു ഈജിപ്തിന് ഫലം എങ്കിലും ഫുട്ബോള്‍ ലോകത്തെ സൂപ്പര്‍ സ്റ്റാറിനെ കാണാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ ഈജിപ്തുകാര്‍ തയ്യാറായിരുന്നില്ല. തിങ്ങി നിറഞ്ഞ ജനത്തെ മാറ്റാന്‍ അവസാനം പോലീസ് വരേണ്ടി വന്നു. പോലീസ് വന്ന് സലായേയും വീട്ടുകാരേയും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി.

പോകുന്നതിന് മുമ്ബായി സലാ ആരാധകര്‍ക്കൊപ്പം സെല്‍ഫീയെടുക്കാനും മറന്നില്ല. എന്തായാലും ഇനി താരത്തിന്റെ വിലാസം ചേര്‍ന്നു പോകരുതേ എന്നാകുംപോലീസിന്റെ പ്രാര്‍ത്ഥന. ഇന്നലെ ഈജിപ്തില്‍ എത്തിയ സലാ തന്റെ നാടായ നജ്രിജിലേക്കാണ് പോകുന്നത്. സലായുടെ സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷമെ സലാ വെക്കേഷനായി തിരിക്കുകയുള്ളൂ.

Advertisment