Advertisment

കുവൈറ്റില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടും പ്രവാസി യുവതി രാജ്യം വിട്ടു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടും പ്രവാസി യുവതി രാജ്യം വിട്ടു . പാര്‍പ്പിട നിയമം ലംഘിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ ഈ യുവതിയുടെയും പേരുള്ളതാണ്.

Advertisment

publive-image

യാത്രനിരോധനം നിലനില്‍ക്കെ പ്രവാസി യുവതി എങ്ങനെ രാജ്യം വിട്ടു എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം നടത്തിവരികയാണ് .2017 ജൂണിലാണ് യുവതി കുവൈറ്റ് വിമാനത്താവളം വഴി നാടുവിട്ടത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുകയും ചെയ്തു. തിരികെ എത്തിയപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് യുവതി 330 കെഡിയുടെ പിഴ അടക്കാനുണ്ടെന്ന് കണ്ടെത്തിയത്.

kuwait kuwait latest
Advertisment