കുവൈറ്റില്‍ പ്രവാസി യുവതികള്‍ തമ്മില്‍ സംഘട്ടനവും അസഭ്യവര്‍ഷവും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, September 11, 2018

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവതികള്‍ തമ്മില്‍ സംഘട്ടനവും അസഭ്യവര്‍ഷവും . ഈജിപ്ത് പ്രവാസികളായ യുവതികളാണ് നടുറോഡില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇരുവരും ഫിന്റാസ് പ്രദേശത്ത് താമസിക്കുന്നവരാണ്.

ഒരാളുടെ കാറില്‍ അടുത്തയാളുടെ കാറിടിച്ചതാണ് സംഭവത്തിന്റെ തുടക്കം. അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ മുന്നിലും ഇരുവരും അസഭ്യ വര്‍ഷം തുടരുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പൊതു റോഡില്‍ അപമര്യാദയായി പെരുമാറിയതിന് പൊലീസ് ഇരുവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

×