സലായുടെ മികവില്‍ ഈജിപ്തിന് വന്‍ ജയം; ആഘോഷത്തോടെ ആരാധകര്‍

സ്പോര്‍ട്സ് ഡസ്ക്
Sunday, September 9, 2018

ആഫ്രിക്കന്‍ നാഷണ്‍സ് കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നൈജറിനെ നേരിട്ട ഈജിപ്ത് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് വിജയം കൈവരിച്ചു. സലായുടെ മികവിലാണ് ഈജിപ്തിന് വന്‍ ജയം സ്വന്തമാക്കിയത്. സലയെ കൂടാതെ അയ്മന്‍ അഷ്‌റഫ്, മൊഹ്‌സന്‍, സലാ മൊഹ്‌സന്‍, എല്‍ നേനി എന്നിവരും ഇന്ന് ഗോള്‍ നേടി. സലാ ഇന്നത്തെ ഇരട്ട ഗോളുകളോടെ ഈജിപ്തിനായുള്ള തന്റെ ഗോള്‍ നേട്ടം 37 ആക്കി.

സൂപ്പര്‍ താരം സല ഇന്ന് ഇരട്ട ഗോളുമായി തിളങ്ങി. 29ആം മിനുട്ടിലും 86ആം മിനുട്ടിലുമായിരുന്നു സലയുടെ ഗോളുകള്‍. യോഗ്യതാ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ടുണീഷ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നിരുന്ന ഈജിപ്തിന് ഇന്നത്തെ വിജയം അത്യാവശ്യമായിരുന്നു. പരിശീലകന്‍ അഗ്യീറോയുടെ കീഴിലെ ഈജിപ്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

×