കോടതി മുറിയില്‍ കുഴഞ്ഞു വീണു മരിച്ച മുഹമ്മദ് മുര്‍സിയുടെ കബറടക്കം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, June 19, 2019

കയ്‌റോ : കോടതിമുറിയില്‍ കുഴഞ്ഞുവീണു മരിച്ച ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ കബറടക്കം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി. ഒരു വര്‍ഷം പിന്നിട്ടതോടെ 2013ല്‍ അദ്ദേഹത്തെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു.

കഠിനമായ തടവു ജീവിതത്തിനിടെ മുര്‍സിക്ക് അര്‍ഹമായ ചികിത്സ ഭരണകൂടം നല്‍കിയിട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈജിപ്തിലെ 81 പ്രവിശ്യകളിലും പ്രതീകാത്മക സംസ്‌കാരവും പ്രതിഷേധവും നടത്തുമെന്നു ബ്രദര്‍ഹുഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന് മുസ്‌ലിം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിരുന്നെങ്കിലും കനത്ത സുരക്ഷാ വലയത്തിലായിരുന്ന കയ്‌റോ ശാന്തമായിരുന്നു.

×