Advertisment

ഈദ് അൽഫിത്വർ ഞായറാഴ്ചയാവാൻ സാധ്യത; എങ്കിലും, വെള്ളിയാഴ്ച സന്ധ്യയ്ക്ക് തന്നെ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

New Update

ജിദ്ദ: റംസാൻ വ്രതത്തിന് സമാപ്തിയാകുന്ന ഈദ് അൽഫിത്ർ ഉറപ്പാക്കുന്നതിന് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദിയിലെ പൊതുജനങ്ങളെ സുപ്രീം ജുഡീഷ്യറി ഉൽബോധിപ്പിച്ചു. റംസാൻ ഇരുപത്തിയൊമ്പത് പൂർത്തിയാകുന്ന വെള്ളിയാഴ്ച (മെയ് 22) അസ്തമയ വേളയിൽ തന്നെ ചന്ദ്രപിറവി നിരീക്ഷിക്കാനാണ് ആഹ്വാനം.

Advertisment

publive-image

മാസപ്പിറവി ദൃശ്യമായതായി സ്ഥിരപ്പെട്ടാൽ അതോടെ റംസാൻ വൃതം അവസാനിച്ചതായും ശനിയാഴ്ച (മെയ് 23) ഈദ് അൽഫിത്വർ ആയതായും പ്രഖ്യാപിക്കും. വെള്ളിയാഴ്ച സന്ധ്യയ്ക്ക് ചന്ദ്രപ്പിറവി ദർശിക്കാനായില്ലെങ്കിൽ ശനിയാഴ്ച കൂടി വ്രതമനുഷ്ഠിച്ച്, പിറ്റേന്ന് ഞായറാഴ്ച (മെയ് 24) ആയിരിക്കും ഹിജ്റാബ്ദം 1441 ലെ ചെറിയ പെരുന്നാൾ ആചരണം.

അതേസമയം, സൗദിയുടെ ഔദ്യോഗിക കലണ്ടർ "ഉമ്മുൽ ഖുറാ" പ്രകാരം ഈ വർഷം റംസാൻ മുപ്പത് പൂർത്തിയാവും. ശനിയാഴ്ച സൂര്യാസ്തമയത്തിന് ഏതാണ്ട് പത്ത് മിനുട്ട് മുപ്പായി ചന്ദ്രൻ അസ്തമിക്കുമെന്ന് വാനനിരീക്ഷകരും പറയുന്നുണ്ട്. ഇതുപ്രകാരം ശനിയാഴ്ച മാസപ്പിറവി ദർശനം ഉണ്ടാകില്ല. ആയതിനാൽ, ഞായറാഴ്‌ച ആയിരിക്കും ഈദ് അൽഫിത്വർ.

എങ്കിലും, റംസാൻ മാസം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും പ്രവാചകൻ അടിസ്ഥാനമാക്കിയത് ചന്ദ്രദർശനം ആണെന്നതിനാൽ, സൗദി അറേബ്യയിൽ റംസാൻ, ഈദ് എന്നിവയ്ക്ക് കേവലം കലണ്ടർ അല്ല നിദാനം. ഇക്കാര്യത്തിൽ സുപ്രീം ജുഡീഷ്യറിയുടെ ആഹ്വാനം ഇതിനാലാണ്.

നഗ്നനേത്രം കൊണ്ടോ ദർശനമാപിനി ഉപയോഗിച്ചോ ചന്ദ്രക്കല ദർശിക്കുന്നവർ തൊട്ടടുത്തുള്ള കോടതിയിലോ സമാന സംവിധാനത്തിലോ അക്കാര്യം അറിയിക്കുകയും ചന്ദ്രദർശനം സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം ജുഡീഷ്യറി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവന ആവശ്യപ്പെട്ടു.

Advertisment