Advertisment

ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം, അന്തര്‍ജില്ലാ യാത്രയാകാം; ചെറിയ പെരുന്നാള്‍ ഇളവുകള്‍ ഇങ്ങനെ

New Update

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ ബേക്കറി, തുണിക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ തുറക്കാം.

Advertisment

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറ് മുതല്‍ പകല്‍ 11 മണിവരെ അനുവദിക്കും. അവശ്യ വസ്തുക്കളുടെ നീക്കവും അനുവദിക്കും.

publive-image

ഈദിനോട് അനുബന്ധിച്ചുളള ഈദ് ഗാഹുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. നമസ്‌കാരം വീടുകളില്‍ നടത്തണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുവാനായി വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താം. സാധാരണ ഞായറാഴ്ചകളില്‍ അനുവദിച്ചിരിക്കുന്ന മറ്റ് ഇളവുകള്‍ക്ക് പുറമെയാണിത്. സാമൂഹ്യ അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ എന്നിവ നിര്‍ബന്ധമാണ്.

ഇന്ന് തുറക്കുന്നവ

ഫാന്‍സി സ്റ്റോറുകള്‍

ചെരുപ്പുകടകള്‍

പെട്രൊള്‍ പമ്പുകള്‍

ഇറച്ചി,മീന്‍ കടകള്‍

മിഠായിക്കടകള്‍

ബേക്കറി

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍

അതേസമയം തുണിക്കടകള്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നവര്‍ പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

lock down eid al fitar
Advertisment