Advertisment

ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയില്‍ കുവൈറ്റിലെ എട്ടു പ്രദേശങ്ങള്‍; നുവൈസീബ് ഒന്നാമത്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 15 നഗരങ്ങളുടെ പട്ടികയിൽ അടുത്തിടെ ഒന്നാമതെത്തിയത് കുവൈറ്റിലെ നുവൈസീബ്. നുവൈസീബ് ഉൾപ്പെടെ കുവൈത്തിലെ എട്ട് നഗരങ്ങളും മൂന്ന് ഇറാഖ് നഗരങ്ങളും നാല് ഇറാനിയൻ നഗരങ്ങളും ഈ പട്ടികയിലുണ്ട്. “എൽ ഡൊറാഡോ വെതര്‍ ഫോര്‍കാസ്റ്റ്‌” വെബ്‌സൈറ്റാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

publive-image

ഏറ്റവും ഉയർന്ന താപനിലയുള്ള നഗരങ്ങളുടെ ക്രമം ഇപ്രകാരമായിരുന്നു -53.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ നുവൈസീബ്, അഹ്വാസ്, ഉമൈദിയ (ഇറാൻ) 50.1 ഡിഗ്രി സെൽഷ്യസ്, ജഹ്‌റ 49.7 ഡിഗ്രി സെൽഷ്യസ്, സുലൈബിയ 49.2 ഡിഗ്രി സെൽഷ്യസ്, അമര (ഇറാഖ്) 49 ഡിഗ്രി സെൽഷ്യസ്, മുത്രിബ 49 ഡിഗ്രി സെൽഷ്യസ്, അബാദാൻ (ഇറാൻ) 48.9 ഡിഗ്രി സെൽഷ്യസ്, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 48.8 ഡിഗ്രി സെൽഷ്യസ്, സഫിഅബാദ് ഡെസ്ഫുൾ (ഇറാൻ) 48.8 ഡിഗ്രി സെൽഷ്യസ്, അബ്ദാലി 48.7 ഡിഗ്രി സെൽഷ്യസ്, ബസ്ര അന്താരാഷ്ട്ര വിമാനത്താവളം 48.6 ഡിഗ്രി സെൽഷ്യസ്, ഫോ (ഇറാഖ്) 48.6 ഡിഗ്രി സെൽഷ്യസ്, വഫ്ര 48.5 ഡിഗ്രി സെൽഷ്യസ്, സുബ്ബിയ 48.5 ഡിഗ്രി സെൽഷ്യസ്.

Advertisment