Advertisment

ചർമാരോഗ്യത്തിനായി എട്ട് പൊടിക്കൈകള്‍ പരീക്ഷിക്കാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

രണ്ടു നേരം കുളിച്ചാൽ എല്ലാം ഒ. കെ. എന്നു കരുതുന്നവരാണു മിക്ക മലയാളികളും.വ്യക്തിത്വശുചിത്വം പാലിക്കണം. രണ്ടു നേരം കുളിക്കുക. ചർമം വൃത്തിയായും ഈർപ്പരഹിതമായും സംരക്ഷിക്കുക. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്, തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക.

Advertisment

∙ ദിവസവും രാവിലെ അൽപനേരം ഇളംവെയിൽ കൊള്ളുന്നത് ചർമാരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണിവരെയുള്ള വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം. അധികം വെയിൽ കൊള്ളേണ്ടിവരുന്നവർ സൺസ്ക്രീനുകൾ ഉപയോഗിക്കണം

publive-image

∙ വസ്ത്രങ്ങൾ വരിഞ്ഞുകെട്ടി ഉടുക്കാതെ അൽപം വായുസഞ്ചാരം ഉപയോഗിക്കുക. പോളിയെസ്റ്റർ, സിൽക്ക് വസ്ത്രങ്ങൾ ഒഴിവാക്കുക. അടിവസ്ത്രങ്ങളുടെ കാര്യത്തിൽ കൂടുതൽ ശുചിത്വം പാലിക്കുക.

പരസ്യ പ്രചരണങ്ങളിൽ കുടുങ്ങി ക്രീമുകളും ലേപനങ്ങളും വാങ്ങി ഉപയോഗിക്കരുത്. രാത്രിയിൽ മുഖത്ത് ക്രീം തേച്ച് കിടന്നുറങ്ങരുത്.

∙ മുഖക്കുരു ഒഴിവാക്കാനായി മുട്ടയും കൊഴുപ്പും അടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.

∙ പഴവർഗങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

.ദിവസേന 6-8 മണിക്കൂർ ഉറങ്ങുക.

.മാനസിക പിരിമുറുക്കം ഒഴിവാക്കാനായി യോഗം, ധ്യാനം എന്നിവ പരിശീലിക്കുക.

eight tips
Advertisment