Advertisment

തിരുവനന്തപുരത്ത് എട്ടുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസ്: റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോ​ഗസ്ഥൻ പിടിയിൽ: 2014ൽ നടന്ന സംഭവം കുട്ടി വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസം

New Update

തിരുവനന്തപുരം: എട്ടുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയര്‍ ബാങ്ക് ഉദ്യോ​ഗസ്ഥൻ പിടിയിൽ. മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരാണ് പിടിയിലായത്.

Advertisment

publive-image

2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം മതാപിതാക്കൾ ആശുപത്രിയിൽ തങ്ങിയ ദിവസം വീട്ടിൽ ഒറ്റക്കായ കുട്ടിയെ അയൽവാസിയായ സുന്ദരേശന്റെ ഭാര്യ അവരുടെ വീട്ടിൽ കൊണ്ടുപേയി. അന്ന് രാത്രി പ്രതി കുട്ടിയെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിം​ഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ ഈ വിവരം മണ്ണന്തല പൊലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Advertisment