Advertisment

ഇ കെ നായനാർ : കേരള വികസനത്തിനും പ്രവാസി ക്ഷേമത്തിനും അതുല്യ സംഭാവനകൾ നൽകിയ നേതാവ് : നവോദയ റിയാദ്

author-image
admin
New Update

റിയാദ് : കേരളത്തിന്റെ പൊതുവികസനത്തിനും സാമൂഹ്യ വളർച്ചക്കും സർവ്വോപരി പ്രവാസി ക്ഷേമത്തിനും അതുല്യ സംഭാവനകൾ നൽകിയ ജനപ്രിയ നേതാവും ഭരണാധികാരിയുമായിരുന്നു ഇ കെ നയനാരെന്ന് റിയാദ് നവോദയ വാട്സ്ആപ് ഗ്രൂപ്പിൽ സംഘടിപ്പിച്ച നായനാർ അനുസ്മരണയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു യോഗം ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി അധികാര വികേന്ദ്രീകരണത്തിന് കളമൊരുക്കി നായനാർ നടപ്പാക്കിയ ജനകീയാസൂത്രണമാണ് കേരളത്തിന്റെ അടിത്തട്ടിലേക്ക് വികസനസംസ്കാരം കൊണ്ടുവന്നെന്നത് ബിജു ചൂണ്ടിക്കാട്ടി, പ്രവാസികൾക്കായി ഒരു വകുപ്പ് രൂപീകരിച്ചതും നായനാർ സർക്കാരാണ്.

വാമനപുരം എം എൽ എ - ഡി കെ മുരളി മുഖ്യപ്രഭാഷണം നടത്തി. പത്രപ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, ഭരണാധിപൻ തുടങ്ങിയ ബഹുമുഖപ്രതിഭയായിരുന്നു നയനാരെന്നു ഡി കെ മുരളി അനുസ്മരിച്ചു. ലോകമാതൃകയായ കുടുംബശ്രീ, സാക്ഷരതാ പ്രസ്ഥാനം, തിരുവനതപുരം ടെക്നോപാർക്ക്, കണ്ണൂർ വിമാനത്താവളം, മാവേലി സ്റ്റോറുകൾ, ക്ഷേമപെൻഷനുകൾ എന്നിവയൊക്കെ നായനാരുടെ സംഭവനകളായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അന്തരിച്ച സി പി എം നേതാവ് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ ദേശാഭിമാനിയിൽ പ്രവർത്തിച്ച കാലയളവിൽ അന്നത്തെ പത്രാധിപരായിരുന്ന നയനാരുമായുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കാഞ്ഞിരംപാറ മോഹനനും നായനാർ അനുസരണപ്രഭാഷണം നടത്തി.

നവോദയ കേന്ദ്ര കമ്മിറ്റിയംഗം ഷാജു നായനാരുടെ ജീവചരിത്രം വിവരിച്ചു. ബാബുജി, മനോഹരൻ, വിക്രമലാൽ, ഹേമന്ദ്, സുരേഷ് സോമൻ, പൂക്കോയ തങ്ങൾ, അഭിലാഷ്, അനിൽ പിരപ്പൻകോട്, പ്രതീന ജയ്ജിത്ത്, അഞ്ജു സജിൻ, സഹീർ, കുമ്മിൾ സുധീർ, ഫെബിൽ, കലാം, അലി, യുസുഫ്, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ കോർഡിനേറ്ററായിരുന്നു. ജയ്ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതവും ശ്രീരാജ് നന്ദിയും പറഞ്ഞു.

Advertisment