Advertisment

തിരഞ്ഞെടുപ്പ് ഫലം: ജിദ്ദയിലെ ഷറഫിയ്യ ആഘോഷത്തിൽ

New Update

ജിദ്ദ: 5 സംസ്ഥാനങ്ങളിൽ നടന്ന ഇലക്ഷനുകളിൽ ബിജെപി ക്കു നേരിട്ട പ്രഹരവും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ വിജയവും ജിദ്ദയിലെ മലയാളി കേന്ദ്രമായ ഷറഫിയ്യയിൽ ആഘോഷാന്തരീക്ഷത്തിന്‌ വഴിവെച്ചു. കൊണ്ഗ്രെസ്സ്, യു ഡി എഫ് പ്രവർത്തകരും ഇടതു പ്രവർത്തകരും വിവിധ തരം വീര്യങ്ങളോടെ ആഘോഷത്തിൽ പങ്കാളികളായി.

Advertisment

publive-image

ഒ.ഐ. സി.സി ശറഫിയ ഏരിയ കമ്മിറ്റി ഷാറഫിയായിൽ പായസം വിതരണം ചെയ്തു ആഘോഷിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം മതേതര ഇന്ത്യയുടെ തിരിച്ചു വരവാണ് സൂചിപ്പിക്കുന്നത് എന്നും ബി.ജെ.പിയുടെ സർവ സന്നാഹത്തെ നേരിട്ടു പരാജയപ്പെടുത്താൻ ഇന്ത്യ രാജ്യത്തു ഇന്ത്യൻ നാഷണൽ കൊണ്ഗ്രസ്സിനും രാഹുൽ ഗാന്ധിക്കും മാത്രമേ നേതൃത്വം നൽകാൻ ആവൂ എന്നുകൂടി തെളിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്നും യോഗം അഭിപ്രായപ്പെട്ടു.

publive-image

ഒ.ഐ. സി.സി റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തര, റീജ്യണൽ കമ്മിറ്റി സെക്രട്ടറി സക്കീർ എടവണ്ണ , ഇഖ്ബാൽ പൊകുന്നു, നാസിമുദ്ദീൻ മണനാക്ക്, അലി തേക്കുതോട് , ശറഫിയ ഏരിയ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് ഷിജു ജോണ്, ജനറൽ സെക്രട്ടറി ഫസലുള്ള വെള്ളുവമ്പാലി സെക്രട്ടറി ഇസ്മായീൽ കൂരിപ്പോയിൽ, മുജീബ് തൃത്താല, ശ്രീജിത് കണ്ണൂർ , ശിനോയ്‌ കടലുണ്ടി, തോമസ് വൈദ്യൻ തുടങ്ങിയവർ നേതൃത്വം നൽകി

Advertisment