കനത്ത ആശങ്ക നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകള്‍ അടച്ചിടും

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, April 21, 2021

കൊച്ചി; കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് എറണാകുളത്താണ്. ഇന്നലെ മാത്രം മൂവായിരത്തിന് മുകളിലായിരുന്നു ഇവിടത്തെ രോ​ഗികൾ. കനത്ത ആശങ്ക നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കും. കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു0 ഉൾപ്പടെ 113 വാ4ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച്‌ ലോക്ഡൌൺ ഏ4പ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയർന്നതോടെ വെങ്ങോല, മഴുവന്നൂർ, എടത്തല പഞ്ചായത്തുകളു0 ഇന്ന് വൈകീട്ട് ആറ് മണി മുതൽ അടച്ചിടു0. അവശ്യസേവനങ്ങൾക്ക് മാത്രമാകും അനുമതി. ഈ മേഖലകളിലെ കൂടുതൽ പേരെ ഇന്ന് മുതൽ കൂട്ട പരിശോധനക്ക് വിധേയരാക്കു0. മൊബൈൽ യൂണിറ്റ് ഉൾപ്പടെ എത്തിച്ച്‌ വീടുകളിൽ വെച്ച്‌ തന്നെയാകും പരമാവധി സാ0പിൾ ശേഖരിക്കുക.

കൂടാതെ വാക്സിൻ വിതരണം തുടരാനും തീരുമാനിച്ചു. എറണാകുള0 ജില്ലയിൽ ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്സീൻ ഇന്ന് വിതരണം ചെയ്യാൻ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.

×