Advertisment

എല്‍നിനോ പ്രതിഭാസം വീണ്ടുമെത്തുന്നു: ബ്രിട്ടണില്‍ അതിശൈത്യത്തിന് തുടക്കം

author-image
admin
Updated On
New Update

ലണ്ടന്‍: ബ്രിട്ടണില്‍ അതിശൈത്യത്തിന് തുടക്കം കുറിച്ച് എല്‍ നിനോ പ്രതിഭാസം എത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ശൈത്യകാലം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. പസഫിക് സമുദ്രത്തിലെ കാലാവസ്ഥയ്ക്ക് പൊടുന്നനെയുണ്ടായ മാറ്റവും ബ്രിട്ടനില്‍ ശൈത്യകാലത്തിന്റെ വരവറിയിക്കുന്നതാണ്.

Advertisment

publive-image

സെന്‍ട്രല്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ ഭാഗത്തും സാധാരണയില്‍ കവിഞ്ഞ തണുപ്പ് അനുഭവപ്പെടാനിടയുണ്ട്. നാലുമുതല്‍ ആറുഡിഗ്രിവരെയാകും പരമാവധി പകല്‍ താപനില. രാത്രി താപനില പൂജ്യത്തിന് താഴേക്ക് പോകാനിടയുണ്ട്. നാളേക്ക് അത് കൂടുതല്‍ താഴേക്കുപോകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. സെന്‍ട്രല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ രാത്രി താപനില താഴാനും സാധ്യതയുണ്ട്. ഏതാനും വര്‍ഷം കൂടുമ്പോഴാണ് എല്‍ നിനോ പ്രതിഭാസമുണ്ടാകുന്നത്.

പസഫിക്കിന്റെ പടിഞ്ഞാറുഭാഗത്തേക്ക് ചൂടുകാറ്റ് ഉയരുന്നതിനും തണുത്ത വരണ്ട കാറ്റ് ബ്രിട്ടീഷ് ദ്വീപുകളിലൂടെ ബ്രിട്ടനിലേക്ക് എത്തുന്നതിനും ഇതിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഈ ശീതക്കാറ്റിന്റെ പ്രഹരം വിന്ററിന്റെ രണ്ടാം പാദത്തിലാകും ബ്രിട്ടനില്‍ അനുഭവപ്പെടുകയെന്നാണ് അവരുടടെ വിലയിരുത്തല്‍. അതായത്. ക്രിസ്മസിനുശേഷമുള്ള ദിവസങ്ങളും പുതുവര്‍ഷവും തണുപ്പില്‍ മുങ്ങിക്കിടക്കും.

el nino
Advertisment