Advertisment

എലപ്പുള്ളിയിൽ കൊവിഡ് കെയർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങുന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് കൊവിഡ് -19 വ്യാപനത്തെ നേരിടുന്നതിനു വേണ്ടി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ജനകീയ ആരോഗ്യ പരിപാലന കേന്ദ്രം (കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ CFLTC) ഒരുക്കുന്നു. 100 പേർക്ക് വരെ കിടത്തി ചികിത്സക്കുവാൻ കഴിയുന്ന തരത്തിൽ തയ്യാറാക്കുന്ന സെന്ററിൽ ഫ്രണ്ട് ഓഫീസ്, ഡോക്‌ട്ഴ്‌സ് കൺസൾട്ടിംഗ്‌ റൂം, ഒബ്സർവേഷൻ റൂം, നേഴ്സിംഗ് സ്റ്റേഷൻ, ഫാർമസി, സ്റ്റോർ, സ്റ്റാഫ് റൂം എന്നിവയും ഉണ്ടാകും.

Advertisment

publive-image

എലപ്പുള്ളിയിൽ വരും മാസങ്ങളിൽ രോഗവ്യാപനം കൂടുകയാണ് എങ്കിൽ നിലവിലെ പൊതുജനാരോഗ്യ സംവിധാനത്തെ ബാധിക്കാത്ത തരത്തിൽ കൊവിഡ് ബാധിതർക്ക് ചികിത്സ നൽകാൻ ആണ് CFLTC വിഭാവനം ചെയ്യുന്നത്.

എലപ്പുള്ളി ഗവണ്മെന്റ് എ. പി. ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടം ആണ് CFLTC ക്കായി ഒരുക്കുന്നത്. കെട്ടിടം സൗകര്യങ്ങൾ പഞ്ചായത്ത് അധികൃതർ പരിശോധിച്ച് വിലയിരുത്തി. എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ആർ. ഗോപാലകൃഷ്ണ പിള്ള, അക്കൗണ്ടന്റ് ദിനു ചന്ദ്രൻ, സീനിയർ ക്ലാർക്ക് സി.ആർ. രതീഷ് കുമാർ, സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ്, എ. പ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

elappuli covid treatment centure
Advertisment