Advertisment

ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായി ; അസ്സമില്‍ 84 കാരന്‍ ആത്മഹത്യ ചെയ്തു

New Update

ഗുവാഹത്തി: ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായതിന്റെ പേരില്‍ അസ്സമില്‍ 84 കാരന്‍ ആത്മഹത്യ ചെയ്തു. അസ്സമിലെ കാംരൂപ് ജില്ലയിലെ സൊന്തോളി ഗ്രാമത്തിലെ അഷ്‌റഫ് അലിയെന്ന വയോധികനാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

Advertisment

publive-image

ദേശീയ പൗരത്വ പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ ഇദ്ദേഹം ഏറെ മാനസിക വിഷമം അനുഭവിച്ചിരുന്നെന്നും അതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുടുംബം ആരോപിച്ചു.

ശനിയാഴ്ച വൈകീട്ട് മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. എന്നാല്‍ ആത്മഹത്യയല്ലെന്നും സ്വാഭാവിക മരണമാണെന്നുമാണ് പൊലീസിന്റെ വാദം. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നുണ്ടെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും പ്രാഥമിക പരിശോനയില്‍ ലഭിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സജ്ഞീവ് സൈകിയ പറഞ്ഞത്.

Advertisment