Advertisment

സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ എസ്.ഐക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ എസ്.ഐക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ഞാറക്കല്‍ സി.ഐയേയും സസ്പന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ച്‌ നില്‍ക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു.

Advertisment

publive-image

ഞാറക്കല്‍ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ഈ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ടാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്.ഐ വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി ഡി.ഐ.ജിയുടേതാണ് നടപടി. ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് പരിക്ക് പറ്റിയിരുന്നു.

Advertisment