Advertisment

ഉപതെരഞ്ഞെടുപ്പ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അരൂരില്‍... കുറവ് എറണാകുളത്ത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കനത്ത മഴയില്‍ മുങ്ങിയ എണറാകുളം മണ്ഡലത്തിലാണ് കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയത്.

Advertisment

publive-image

വൈകിട്ട് ആറേകാലിനുള്ള റിപ്പോര്‍ട്ട് പ്രകാരം 56.08 ശതമാനം പോളിങ്ങാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്.

അതേസമയം, അരൂരില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയതും അരൂരില്‍ തന്നെ. 77.89 ശതമാനം പേര്‍ വോട്ട് ചെയ്തുവെന്നാണ് കണക്ക്.

മഞ്ചേശ്വരത്ത് 73.65 ശതമാനവും കോന്നിയില്‍ 69.23 ശതമാനവും വട്ടിയൂര്‍ക്കാവ് 62.3 ശതമാനവമായി പോളിങ് രേഖപ്പെടുത്തിയത്.

Advertisment