Advertisment

വോട്ടു ചെയ്യാന്‍ വരുന്നവര്‍ക്ക് പനിയുണ്ടെങ്കില്‍ പണിയാവും, വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കടത്തുന്നത് തെര്‍മല്‍ സ്‌കാനര്‍ വെച്ച് പരിശോധിച്ച ശേഷം

New Update

തിരുവനന്തപുരം: വോട്ടു ചെയ്യാന്‍ വരുന്നവര്‍ക്ക് പനിയുണ്ടെങ്കില്‍ പണിയാവും. തെര്‍മല്‍ സ്‌കാനര്‍ വെച്ച് പരിശോധിച്ച ശേഷമേ വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കടത്തുകയുള്ളൂ. പനിയുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കും.

Advertisment

publive-image

കുറച്ചു കഴിഞ്ഞ് വീണ്ടും പരിശോധിച്ചിട്ടും പനി കുറഞ്ഞില്ലെങ്കില്‍ അപ്പോള്‍ വോട്ട് ചെയ്യാനാവില്ല. പകരം പിപിഇ കിറ്റ് ധരിച്ച് കൊവിഡ് പോസിറ്റീവ്കാര്‍ക്കൊപ്പമാണ് വോട്ട് ചെയ്യേണ്ടത്. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് നിശ്ചയിച്ച ആറു മുതല്‍ ഏഴു വരെയുള്ള സമയത്ത് പനിയുള്ളവര്‍ക്കും വോട്ട് ചെയ്യാം. ്

ഇതിനിടെ സംസ്ഥാനത്ത് 40771 പോളിംഗ് ബൂത്തുകളിലും മോക് പോളിംഗിനുശേഷം വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാനാകുന്നത്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് 7 മണിവരെ വോട്ടുരേഖപ്പെടുത്താന്‍ സമയമുണ്ട്.

അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോട്ടുചെയ്യാനുള്ള സമയമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ വൈകീട്ട് 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.

election 2021
Advertisment