Advertisment

പാലായില്‍ ഫ്രഷ് മീന്‍ ലഭ്യമാക്കുന്ന ഫിഷ്‌ മാര്‍ക്കറ്റ് സ്ഥാപിക്കും - ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ ഉറപ്പ് തെരഞ്ഞെടുപ്പ് ചട്ടലംഘന൦. യുഡിഎഫ് ഇലക്ഷന്‍ കമ്മീഷനെ സമീപിക്കും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ : പാലാ ഉപതെരെഞ്ഞെടുപ്പില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയില്‍ നിന്നും ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായതായി ആരോപണം. പാലായില്‍ ഫ്രഷ് മീന്‍ ലഭ്യമാക്കുന്ന ഒരു നല്ല മാര്‍ക്കറ്റ് ലഭ്യമാക്കുമെന്ന് ചില വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി കൊണ്ട് ചാനലുകള്‍ക്ക് നല്‍കിയ മന്ത്രിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്.

മന്ത്രിയുടെ പ്രതികരണത്തില്‍ ഗുരുതരമായ ചട്ട ലംഘനം ഉണ്ടായതായി ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യു ഡി എഫ്.

പാലായില്‍ ഒരു കന്യാസ്ത്രീ മഠത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു മാതൃഭൂമി ചാനല്‍ മന്ത്രിയുടെ പ്രതികരണം തേടിയത്. പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.

പാലായില്‍ നല്ല മത്സ്യം കിട്ടാനില്ലെന്ന് കന്യാസ്ത്രീകള്‍ ഫിഷറീസ് മന്ത്രി എന്ന നിലയില്‍ തന്നോട് പരാതി പറഞ്ഞെന്നും അതിനു പരിഹാരമായി പാലായില്‍ നല്ല മത്സ്യം കിട്ടുന്ന ഒരു നല്ല മാര്‍ക്കറ്റ് സ്ഥാപിക്കുമെന്ന് താന്‍ അവര്‍ക്ക് ഉറപ്പ് നല്‍കിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണ൦.

pala ele
Advertisment