Advertisment

വെല്ലൂരിലെ വോട്ടെടുപ്പ്; മാറ്റി വെക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

New Update

ചെന്നൈ: വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവെക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കിയിട്ടില്ലെന്നാണ് കമീഷന്റെ പുതിയ വിശദീകരണം.

Advertisment

publive-image

വെല്ലൂരില്‍ വോട്ടിന് വേണ്ടി കോടിക്കണക്കിന് രൂപ ഒഴുകിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം എന്നായിരുന്നു റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുപ്പ് കമ്മീഷന് 2550 രൂപ കോടി രൂപ ലഭിച്ചിരുന്നു. ഇതില്‍ 500 കോടി രൂപ തമിഴ്‌നാട്ടില്‍ നിന്നാണ് പിടിച്ചെടുത്തത്.

വെല്ലൂര്‍ മണ്ഡലത്തിലെ ഡി.എം.കെ നേതാക്കളില്‍ നിന്ന് പണം പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാല്‍ കമ്മീഷന്‍ ഇവിടുത്തെ വോട്ടെടുപ്പ് മാറ്റിവച്ചേക്കും. അതേസമയം, ഈ വിഷയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയും കമ്മീഷനോട് മറുപടി ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഇല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് വ്യാഴാഴ്ച്ച നടക്കും. 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഈമണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് തമിഴ്‌നാട്ടിലാണ്, 39 എണ്ണം. കര്‍ണാടകത്തിലെ 14 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശില്‍ എട്ടിടത്തും വിധിയെഴുത്ത് നടക്കും. മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. അസം 5, ബീഹാര്‍ 5, ഛത്തീസ്ഗഢ് 3, ജമ്മുകശ്മീര്‍ 2, മണിപ്പൂര്‍ 1, ഒഡിഷ 5, ത്രിപുര 1, ബംഗാള്‍ 3, പുതുച്ചേരി 1 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. തമിഴ്‌നാട്ടില്‍ ഒറ്റഘട്ടം വോട്ടെടുപ്പാണ് നടക്കുന്നതെങ്കില്‍ ഏഴ് ഘട്ടങ്ങളാണ് ഉത്തര്‍പ്രദേശിലും ബീഹാറിലുമുള്ളത്. കര്‍ണാടകത്തില്‍ രണ്ട് ഘട്ടമായാണ് ജനവിധി.

Advertisment