പശ്ചിമബംഗാളില്‍ അസാധാരണമായ നടപടിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍…ബംഗാളിലെ പരസ്യപ്രചാരണത്തിന്റെ ഒരു ദിവസം വെട്ടിക്കുറച്ചു…പരസ്യപ്രചാരണം നാളെ രാത്രി പത്തുമണിക്ക് അവസാനിക്കും…നടപടി വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, May 15, 2019

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ അസാധാരണമായ നടപടിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍. ബംഗാളിലെ പരസ്യപ്രചാരണത്തിന്റെ ഒരു ദിവസം വെട്ടിക്കുറച്ചു. ഇതോടെ ബംഗാളില്‍ പരസ്യപ്രചാരണം നാളെ രാത്രി പത്തുമണിക്ക് അവസാനിക്കും. വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഭരണഘടനയുടെ പ്രത്യക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. മറ്റന്നാള്‍ വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. രാജ്യത്ത് ആദ്യമായാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ പരസ്യപ്രചാരണം ഇത്തരത്തില്‍ വെട്ടിക്കുറയ്ക്കുന്നത്. അവസാനഘട്ട തെരഞ്ഞടുപ്പില്‍ 9 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞടുപ്പ്.

തെരഞ്ഞടുപ്പ് ആരംഭിച്ചതുമുതല്‍ ബംഗാളില്‍ വ്യാപകമായ ആക്രമണം അരങ്ങേറിയിരുന്നു. തെരഞ്ഞടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ കൊല്‍ക്കത്തയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നടത്തിയ റോഡ് ഷോയ്ക്കിടെ വ്യാപകമായ ആക്രമണമാണ് അരങ്ങേറിയത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

×