Advertisment

സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​സം​ഖാ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി

New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​സം​ഖാ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി. അ​സം​ഖാ​ന്‍റെ പ്ര​സം​ഗ​ങ്ങ​ളി​ല്‍ പ​ല​തും ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കാ​ട്ടി​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. 24 മണിക്കൂറിനകം വിഷയത്തിൽ മറുപടി നൽകണമെന്നാണ് അസംഖാന് നൽകിയിരിക്കുന്ന നിർദ്ദേശം.

സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് അസം ഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ മൂന്ന് ദിവസത്തെ വിലക്ക് നൽകിയിരുന്നു. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ജ​യ​പ്ര​ദ​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​സം​ഖാ​നെ​തി​രാ​യ ആ​ദ്യ ന​ട​പ​ടി.

അസംഖാനെതിരെ മത്സരിക്കുന്ന ജയപ്രദയ്ക്കെതിരെയാണ് ‘കാക്കി അടിവസ്ത്രം’ ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം നടത്തിയത്. ഇതിൽ അസംഖാനെതിരെ കേസും എടുത്തിരുന്നു.

Advertisment