Advertisment

പോളിങ് ബൂത്തിന് 100 മീറ്ററിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കും.....വോട്ടിടാനെത്തുന്നവര്‍ സെല്‍ഫി എടുക്കാനോ ഫോണ്‍ ചെയ്യാനോ പാടില്ല..... ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകം......കര്‍ശന നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

New Update

ചെന്നൈ: കര്‍ശന നിര്‍ദേശവുമായി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ബൂത്തിന് 100 മീറ്ററിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കാനാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനമെടുത്തിരിക്കുന്നത്.

Advertisment

publive-image

വോട്ടിടാനെത്തുന്നവര്‍ സെല്‍ഫി എടുക്കാനോ ഫോണ്‍ ചെയ്യാനോ പാടില്ല. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞടുപ്പു ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോസീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.

വോട്ടെടുപ്പ് ദിവസം സാധാരണ ഗതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ഒന്നാംഘട്ട വോട്ടെടുപ്പില്‍ 4466 പെരുമാറ്റച്ചട്ടലംഘന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കമ്മീഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. ആദായ നികുതി വകുപ്പും ഫ്‌ളൈയിങ് സ്‌ക്വാഡും ചേര്‍ന്ന് കണക്കില്‍ പെടാത്ത 132.91 കോടി രൂപ പിടിച്ചെടുത്തിരുന്നു.

Advertisment