Advertisment

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇലക്ഷൻ ഡിബേറ്റ് ശനിയാഴ്ച ഉച്ചക്ക് ന്യൂയോർക്ക് സമയം 12 മണിക്ക് 

New Update

publive-image

Advertisment

നോര്‍ത്ത് അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ തെരെഞ്ഞെടുപ്പ് സംവാദം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് (ഈസ്റ്റേൺ ടൈം), സൂമില്‍ നടക്കും. കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുമായി അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയ താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കും സംവദിക്കാനുള്ള അവസരം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുകയാണ്.

മുന്നണികളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം എം.എല്‍.എ (എല്‍.ഡി.എഫ്), കെ.പി.സി.സി. സെക്രട്ടറി സി.എസ്. ശ്രീനിവാസ് (യു.ഡി.എഫ്), ബി.ജെ.പി മുന്‍ സ്‌റേറ്റ് സെക്രട്ടറി ബി. രാധാകൃഷ്ണന്‍ (എന്‍.ഡി.എ), എന്നിവരാണ് സംവാദത്തില്‍ പങ്കെടുക്കുന്നത്.

പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം, മാധ്യമപ്രവർത്തകൻ ജിനേഷ് തമ്പി എന്നിവരാണ് മോഡറേറ്റർമാർ. ഇവരോടൊപ്പം അമേരിക്കയിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിനിരക്കും.

പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 'മാധ്യമ സംഗമം 2021' മുതിര്‍ന്ന മൂന്നു മാധ്യമ പ്രവര്‍ത്തകരായ ആര്‍.ശ്രീകണ്ഠന്‍ നായര്‍, എം.ജി. രാധാകൃഷ്ണന്‍, എന്‍.പി.ചന്ദ്രശേഖര്‍ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയതിനു ശേഷം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുന്ന ഈ ഇലക്ഷന്‍ ഡിബേറ്റിനു വമ്പിച്ച പ്രതികരണമാണുള്ളത്. ഒട്ടേറെ പേര് രജിസ്റ്റര്‍ ചെയ്തു.

ഇതാദ്യമായാണ് പ്രസ് ക്ലബ് കേരള ഇലക്ഷനെപ്പറ്റി സംവാദം സംഘടിപ്പിക്കുന്നത്. അടുത്ത പ്രോഗ്രാം വിവിധ അമേരിക്കൻ സംഘടനകളെ ഒരേ വേദിയിൽ കൊണ്ട് വരുന്ന റൌണ്ട് ടേബിൾ ആണ്

നിശബ്ദമായ പ്രവർത്തനങ്ങളിലൂടെയാണ് പ്രസ് ക്ലബ് ശ്രദ്ധേയമാകുന്നത്. കേരളത്തിൽ അപകടത്തിൽ പെട്ട് എട്ടു വർഷമായി കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത മാധ്യമ പ്രവര്ത്തകന് സഹായമെത്തിച്ചതാണ് അടുത്തയിടക്ക് നടത്തിയ ചാരിറ്റി പ്രവർത്തനം.

കേരളത്തിലെ മാധ്യമ പ്രവർത്തകർക്കുള്ള ഏറ്റവും വലിയ അവാർഡായ മാധ്യമ ശ്രീക്ക് അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നു. കേരളത്തിലെ യുവ പത്രപ്രവർത്തകാരെ പ്രോത്സാഹിപ്പിക്കാനുള്ള സ്റ്റെപ്പ് പദ്ധതിയും തുടരുന്നു.

നവംബർ 12, 13, 14 തീയതികളിൽ ചിക്കാഗോയിൽ നടക്കുന്ന അന്തരാഷ്ട്ര കോൺഫ്രൻസിനുള്ള ഒരുക്കത്തിലാണിപ്പോൾ

ഇലെക്ഷൻ സംവാദത്തിൽ കഴിയുന്നത്ര പേര് പങ്കെടുക്കാൻ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു.

പങ്കെടുക്കുന്നവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക

http://www.indiapressclubna.org/electiondebate

കൂടുതല്‍ വിവരങ്ങള്‍ക്ക് 9176621122

us news
Advertisment