Advertisment

കോണ്‍ഗ്രസിന് മത്സരിക്കാന്‍ പോലും ആളില്ലാത്ത ആന്തൂരില്‍ കെ സുധാകരന്‍ നേടിയത് 4967 വോട്ടുകള്‍ ! കഴിഞ്ഞ തവണ 14 ഇടത്ത് മത്സരിക്കാനാളില്ലാതെ വന്ന സ്ഥാനത്ത് ഇക്കുറി ആറെണ്ണമായി കുറഞ്ഞത് നേട്ടമെന്നു കോണ്‍ഗ്രസ്; 2015ല്‍ പ്രതിപക്ഷമില്ലാതെ സിപിഎം കണ്ണൂരില്‍ ഭരിച്ചത് 12 തദ്ദേശ സ്ഥാപനങ്ങളില്‍ ! ഒരു സിപിഎം അംഗം പോലും വിജയിക്കാത്ത പഞ്ചായത്തും കണ്ണൂരില്‍ ! മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റയും കോട്ടയായ മാട്ടൂല്‍ പഞ്ചായത്തിലും എതിര്‍ ശബ്ദം പേരിനു മാത്രം; തദ്ദേശ തെരഞ്ഞെടുപ്പിലെ വ്യത്യസ്തമായ കണ്ണൂര്‍ കാഴ്ചകള്‍ ഇങ്ങനെ

New Update

publive-image

Advertisment

കണ്ണൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയം ചര്‍ച്ചയാകുന്നത് പതിവാണ്. അതു തദ്ദേശ തെരഞ്ഞെടുപ്പാകുമ്പോള്‍ ആ ചര്‍ച്ചകള്‍ക്ക് എരിവേറും. ഇക്കുറിയും എതിരാളികളില്ലാതെ ചില വാര്‍ഡുകളില്‍ സിപിഎം ജയിച്ചതാണ് വലിയ ചര്‍ച്ചയായത്.

ആന്തൂര്‍ നഗരസഭയില്‍ ആകെയുള്ളത് 28 വാര്‍ഡുകളാണ്. നാമനിര്‍ദേശ പത്രിക സ്വീകരിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ ആറിടത്ത് സിപിഎം സ്ഥാനാര്‍ത്ഥികളല്ലാതെ മറ്റാരും പത്രിക നല്‍കാത്തതിനാല്‍ അവര്‍ വിജയകളായി. ഒഴക്രോം,ആന്തൂര്‍, നണിച്ചേരി, കോള്‍മൊട്ട, കാനൂല്‍, മൊറാഴ വാര്‍ഡുകളിലാണ് സിപിഎം ഏകപക്ഷീയമായി ജയിച്ചത്.

കഴിഞ്ഞ തവണ 14 ഡിവിഷനിലുകളിലാണ് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി എല്ലാ വാര്‍ഡലും മത്സരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാത്തതാണ് ആറു വാര്‍ഡുകളില്‍ മത്സരിക്കാതിരിക്കാന്‍ കാരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ സുധാകരന്‍ 4967 വോട്ടു നേടിയ സ്ഥലത്താണ് കോണ്‍ഗ്രസിനായി പത്രിക നല്‍കാന്‍ പോലും ആരും തയ്യാറാകാതിരുന്നതെന്നും ശ്രദ്ധേയമാണ്.

ഇതിനു പുറമെ ജില്ലയിലെ മറ്റു മൂന്നു പഞ്ചായത്തുകളിലായി 10 വാര്‍ഡുകളില്‍ കൂടി സിപിഎം എതിരില്ലാതെ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും കണ്ണൂരിലെ ചില പഞ്ചായത്തുകളില്‍ സ്ഥിതി വ്യത്യസ്തമാകാനിടയില്ല. കഴിഞ്ഞ തവണ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിലാണ് പ്രതിപക്ഷമില്ലാതെ ഭരണം നടന്നത്.

കാങ്കോല്‍, ആലപ്പടമ്പ്, ചെറുതാഴം,കണ്ണപുരം, കല്യാശേരി ,കരിവെള്ളൂര്‍ പെരളം, മലപ്പട്ടം, ചിറ്റാരിപ്പറമ്പ്, ,പന്ന്യന്നൂര്‍ ,കതിരൂര്‍ പഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭ, പാനൂര്‍ ബ്ളോക്ക് എന്നിവിടങ്ങളിലാണ് പ്രതിപക്ഷമില്ലാതിരുന്നത്. പത്തിടത്ത് ഒറ്റ അംഗം മാത്രമാണ് പ്രതിപക്ഷ സ്ഥാനത്തുണ്ടായിരുന്നത്. ഏഴോം,എരമം കുറ്റൂര്‍ ,കുറ്റിയാട്ടൂര്‍,എരഞ്ഞോളി ,പിണറായി, മാങ്ങാട്ടിടം,കോട്ടയം,കൂത്തുപറമ്പ് ,മാട്ടൂല്‍ പഞ്ചായത്തുകളിലാണ് ഒറ്റയംഗ പ്രതിപക്ഷം ഉണ്ടായിരുന്നത്.

ഇതില്‍ മാട്ടൂല്‍ പഞ്ചായത്തില്‍ സിപിഎമ്മിന് ഒരംഗം പോലും ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിനും മുസ്ലീംലീഗിനും മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശമാണ് മാട്ടൂല്‍. 17 അംഗ ഭരണസമിതിയില്‍ 16 പേരും യുഡിഎഫ് പക്ഷത്തായിരുന്നു. എസ്ഡിപിഐയുടെ ഒരംഗവും വിജയിച്ചു.

Advertisment