Advertisment

പ്രബുദ്ധരായ വോട്ടര്‍മാര്‍ യുഡിഎഫിന് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്ന ശുഭാപ്തി വിശ്വാസമുണ്ട്‌ ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എറണാകുളത്തെ പ്രതികൂല സാഹചര്യം പരിഗണിച്ച് അവിടെയുള്ള അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകണം. പ്രബുദ്ധരായ വോട്ടര്‍മാര്‍ യുഡിഎഫിന് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

Advertisment

publive-image

അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം ഇങ്ങനെ

വട്ടിയൂര്‍കാവ്- 24.69 കോന്നി- 30.31 അരൂര്‍ - 35.65 എറണാകുളം - 16.30 മഞ്ചേശ്വരം - 34.37.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും രാവിലെ മുതല്‍ പെയ്ത കനത്ത മഴയ്ക്ക് ശമനം. മഴ മാറി നിന്നതോടെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങി. യന്ത്രതകരാറിനെ തുടർന്ന് കോന്നി 23 നമ്പർ പോളിംഗ് ബൂത്തിൽ വോട്ടിംഗ് നിർത്തിവെച്ചു.

1200 ലധികം സമ്മതിദായകരുള്ള പോളിംഗ് ബൂത്തുകളിൽ ഓരോ ഓഫീസർമാരെ കൂടി നൽകാൻ ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ പി ബി നൂഹ് നിർദ്ദേശിച്ചു. അവരെ ഉച്ചയോടെ അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും.

Advertisment