Advertisment

ചേര്‍ത്തല മണ്ഡലത്തില്‍ മന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടേയും ബൂത്തില്‍ സിപിഐക്ക് വോട്ട് കുറഞ്ഞു; സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

New Update

ചേര്‍ത്തല : നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് വിജയിച്ചെങ്കിലും ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്തതാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയായത്. മന്ത്രി തിലോത്തമനെ മാറ്റിയായിരുന്നു ഇവിടെ പ്രസാദിന് സീറ്റ് നല്‍കിയത്. 547 വോട്ട് പ്രസാദിന് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ശരത്തിന് 560 വോട്ടാണ് കിട്ടിയത്.

Advertisment

publive-image

മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി പ്രദ്യോതിന്റെ ബൂത്തിലും വോട്ട് കുറച്ചാണ് ലഭിച്ചത്. എസ് ശരതിന് ഇവിടെ 512 വോട്ട് കിട്ടിയപ്പോള്‍ പി പ്രസാദിന് 472 വോട്ട് മാത്രമെ ലഭിച്ചിള്ളൂ.

മണ്ഡലത്തില്‍ സജീവമായില്ലെന്ന പേരിലും പാര്‍ട്ടിയുടെ അന്തസിന് ചേരാത്ത വിധം പ്രവര്‍ത്തിച്ചെന്നും ചൂണ്ടികാട്ടി മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സസ്‌പെസന്‍ഡ് ചെയ്തിരിക്കുകയാണ്. ആറ് മാസത്തേക്കാണ് നടപടി. അതിനിടെയാണ് ഫലം വന്നപ്പോള്‍ മന്ത്രിയുടെ ബൂത്തില്‍ പ്രസാദിന് വോട്ട് കുറഞ്ഞത്.

മണ്ഡലത്തില്‍ പ്രചാരണത്തില്‍ അലംഭാവം ഉണ്ടായെന്ന ലോക്കല്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരായ നടപടി. 7592 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചേര്‍ത്തലയില്‍ പ്രസാദിന്റെ വിജയം. മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം 2011 ല്‍ നിലവില്‍ വന്ന ചേര്‍ത്തല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും സിപിഐയാണ് വിജയിച്ചത്.

election news
Advertisment