Advertisment

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് തുടക്കം, ആദ്യ ഘട്ടത്തില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; കോഴിക്കോട് 5 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍

New Update

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് തുടക്കം.കോഴിക്കോട് 5 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍. ആദ്യ ഘട്ടത്തില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 957 സ്ഥാനാര്‍ത്ഥികള്‍ അണി നിരന്ന തെരഞ്ഞെടുപ്പില്‍ 40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. എട്ട് മണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്.

Advertisment

publive-image

എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ എന്‍കോര്‍ എന്ന സോഫ്റ്റ് വെയറിലാണ് അപ്ലോഡ് ചെയ്യുക. പിന്നീട് വെബ്‌സൈറ്റിലേക്കും അപ്‌ഡേറ്റ് ചെയ്യും.

144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് വോട്ടെണ്ണാനായി സജ്ജീകരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും.

തപാല്‍ ബാലറ്റ് എണ്ണാന്‍ ഓരോ മേശയിലും എആര്‍ഒയെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകള്‍ എണ്ണും. അസാധുവായ ബാലറ്റ് തള്ളും.

election news
Advertisment