Advertisment

വോട്ട് ചെയ്യാന്‍ മുഖ്യമന്ത്രി എത്തി; വോട്ടിങ് യന്ത്രം പണിമുടക്കി

New Update

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തായ പിണറായിലും വോട്ടിങ് യന്ത്രം പണിമുടക്കി. രാവിലെ ഏഴ് മണിയോടെ തന്നെ വോട്ട് ചെയ്യാന്‍ പിണറായി എത്തിയെങ്കിലും യന്ത്ര തകരാറിനെത്തുടര്‍ന്ന് വോട്ട് ചെയ്യാതെ കാത്തുനില്‍ക്കുകയാണ്. കണ്ണൂര്‍ പിണറായിയിലെ ആര്‍ സി അമല സ്‌കൂളിലാണ് മുഖ്യമന്ത്രിക്ക് വോട്ട്.

Advertisment

publive-image

സംസ്ഥാനത്തെ പല ജില്ലകളിലും വോട്ടിങ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ചില ബൂത്തുകളില്‍ യന്ത്ര തകരാറിനെത്തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് യന്ത്രതകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Advertisment