Advertisment

മനോരമയോ മാതൃഭൂമിയോ .. സര്‍വ്വേ ഏതായാലും ജനപ്രിയതയില്‍ ഉമ്മന്‍ചാണ്ടി പിണറായിയേക്കാള്‍ ബഹുദൂരം മുന്നില്‍ ! വിഎസും കുമ്മനവും ചെന്നിത്തലയും ജനപ്രിയര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: മനോരമ സര്‍വ്വേയ്ക്ക് പിന്നാലെ മാതൃഭൂമി സര്‍വ്വേയിലും സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവായി തെരെഞ്ഞെടുക്കപെട്ടത് ഉമ്മന്‍ചാണ്ടി തന്നെ. പിണറായി വിജയനെ ബഹുദൂരം പിന്നിലാക്കിയാണ് ഉമ്മന്‍ചാണ്ടിയുടെ മുന്നേറ്റം എന്നതാണ് ശ്രദ്ധേയം.

publive-image

കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം കേരളത്തിലെ ജനപ്രിയ നേതാക്കളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വി എസ് അച്യുതാനന്ദനും മൂന്നാം സ്ഥാനത്തായി ബഹുദൂരം പിന്നില്‍ തന്നെ.

publive-image

മാതൃഭൂമി ന്യൂസ്- എ സി നീല്‍സണ്‍ സര്‍വേയിലാണ് ഇന്ന് കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഉമ്മന്‍ ചാണ്ടി തെരെഞ്ഞെടുക്കപെട്ടത്. 32%പേരാണ് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന് 25% പേരുടെ പിന്തുണ മാത്രമാണ് ഉള്ളത് .

publive-image

15% പേരുടെ പിന്തുണയോടെ വി എസ് അച്യുതാനന്ദന്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ 13% പിന്തുണ നേടി കുമ്മനം രാജശേഖരനാണ് നാലാമത്. ജനപ്രിയ നേതാക്കളുടെ ലിസ്റ്റില്‍ രമേശ്‌ ചെന്നിത്തലയുമുണ്ട് .

ele 19
Advertisment